പേജുകള്‍‌

മലയാളികള്‍ക് സംഗീതത്തിന്റെ ഒരു വസന്തം സമ്മാനിച്ച്‌ കാലത്തിന്റെ യവനികക്കുള്ളില്‍ മറഞ്ഞുപോയ

സംഗീതത്തിന്റെ ഗന്ധര്‍വന്‍ ശ്രീ രവീന്ദ്രന്‍ മാസ്റ്ററുടെ സ്മരണക്കു മുന്‍പില്‍ അദ്ദേഹത്തിന്റെ തെരെഞ്ഞെടുത്ത

ചില ഗാനങ്ങള്‍ ഇവിടെ സമര്‍പിക്കുന്നു.തേനും വയമ്പും പോലെ മധുരമുള്ള ഗാനങ്ങള്‍,ഹരിമുരളിരവം പോലെ

സുന്ദരമായ ഗാനങ്ങള്‍ ,ഇരു ഹൃദയങ്ങളില്‍ ഒന്നായി വീശുന്ന കാറ്റിന്റെ കുളിര്‍മയുള്ള പ്രണയ ഗാനങ്ങള്‍ ,മനസ്സില്‍ നിന്നും മനസ്സിലേക്ക് മൌനസഞ്ചാരം നടത്തുന്ന വാചാലതയുടെ ഗാനങ്ങള്‍ ,എഴുസ്വരങ്ങളെയും

തഴുകിയുനര്തുന്ന ഗാനങ്ങള്‍ ,മനസിന്റെ മണിചിപ്പിയിലെ പനിനീര്‍തുള്ളി പോലുള്ള ഗാനങ്ങള്‍ ,കളഭവും

മനസ്സും ഭഗവാനു സമര്‍പിച്ച നിര്‍മലമായ സ്നേഹത്തിന്റെ സംഗീതം...ഒടുവില്‍ ...ദേവ സന്ദ്യ ഗോപുരത്തിലെ

ചാരു ചന്ദന മേടയില്‍ സൌമ്യനായ ഗായകന്റെ സുന്ദര ഗാനവും ......


നാദം ബ്രഹ്മമാണ് ...

അവിടുത്തെ മുന്നില്‍ പണ്ഡിതനും പാമരനും ഇല്ല ...

ബ്രാഹ്മണനും ചണ്ഡാലനുമില്ല ...

വേഷവും ഭാഷയുമില്ല ...

തൂണിലും തുരുമ്പിലും ഹൃദയങ്ങളുടെ പൊന്‍ വീണകളിലും

മന്ദ്രസാന്ദ്രമായി നിറയുന്ന അനന്ത സംഗീതം ....


2011, ജനുവരി 22, ശനിയാഴ്‌ച

പൊന്‍ പുലരൊളി പൂ വിതറിയ...


RaveendranONV KurupKJ Yesudas
ഇത്തിരി പൂവേ ചുവന്ന പൂവേ
സംഗീതം :രവീന്ദ്രന്‍
രചന :ഒ എന്‍ വി കുറുപ്
ആലാപനം :യേശുദാസ്

(F)സഗമ ഗമപ മപനി പനിസ ഗ.....
മഗസ നിസനി പനിപ മപമ ഗമഗ സഗ... നി സ.....


(F)പൊന്‍ പുലരൊളി പൂ വിതറിയ
കാളിന്ദിയാടുന്ന വൃന്ദാവനം കണ്ടുവോ
കാതരമിഴി നീ കാണാ കാര്‍കുയിലൊന്നുണ്ടല്ലോ
പാടിടുന്നു ദൂരെ
(M)പൊന്‍ പുലരൊളി പൂ വിതറിയ
കാളിന്ദിയാടുന്ന വൃന്ദാവനം കണ്ടുവോ
കാതരമിഴി നീ കാണാ കാര്‍കുയിലൊന്നുണ്ടല്ലോ
പാടിടുന്നു ദൂരെ
പൊന്‍ പുലരൊളി പൂ വിതറിയ
കാളിന്ദിയാടുന്ന വൃന്ദാവനം കണ്ടുവോ....ഓ....


(M)കണ്ണാ നീയിന്നും കവര്‍ന്നെന്നോ തൂവെണ്ണ...
നീയെ, ഞങ്ങള്‍ തന്‍, നവനീതം, പൊന്നുണ്ണീ
ശ്രീചന്ദനം നേത്ര നീലാഞ്ജനം നിന്റെ
കുറുനിരകളില്‍ ഇളകിടുമൊരു ചെറുനീര്‍ മണിയായെങ്കില്‍
പൊന്‍ പുലരൊളി പൂ വിതറിയ
കാളിന്ദിയാടുന്ന വൃന്ദാവനം കണ്ടുവോ....ഓ....


(M)ആരും കാണാതെ അരയാലിന്‍ കൊമ്പിന്മേല്‍
ആടും പൊന്നാട തിരിച്ചേകൂ നീയുണ്ണീ
നിസ്സംഗനായ് നിന്നു പാടുന്നുവോ കൃഷ്ണാ
സഗമ പമഗ മഗ സനി പമ
ഗമ പനി സനി പമ ഗസസ
പൊന്‍ പുലരൊളി പൂ വിതറിയ
കാളിന്ദിയാടുന്ന വൃന്ദാവനം കണ്ടുവോ
കാതരമിഴി നീ കാണാ കാര്‍കുയിലൊന്നുണ്ടല്ലോ
പാടിടുന്നു ദൂരെ
പൊന്‍ പുലരൊളി പൂ വിതറിയ
കാളിന്ദിയാടുന്ന വൃന്ദാവനം കണ്ടുവോ....ഓ....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ