പേജുകള്‍‌

മലയാളികള്‍ക് സംഗീതത്തിന്റെ ഒരു വസന്തം സമ്മാനിച്ച്‌ കാലത്തിന്റെ യവനികക്കുള്ളില്‍ മറഞ്ഞുപോയ

സംഗീതത്തിന്റെ ഗന്ധര്‍വന്‍ ശ്രീ രവീന്ദ്രന്‍ മാസ്റ്ററുടെ സ്മരണക്കു മുന്‍പില്‍ അദ്ദേഹത്തിന്റെ തെരെഞ്ഞെടുത്ത

ചില ഗാനങ്ങള്‍ ഇവിടെ സമര്‍പിക്കുന്നു.തേനും വയമ്പും പോലെ മധുരമുള്ള ഗാനങ്ങള്‍,ഹരിമുരളിരവം പോലെ

സുന്ദരമായ ഗാനങ്ങള്‍ ,ഇരു ഹൃദയങ്ങളില്‍ ഒന്നായി വീശുന്ന കാറ്റിന്റെ കുളിര്‍മയുള്ള പ്രണയ ഗാനങ്ങള്‍ ,മനസ്സില്‍ നിന്നും മനസ്സിലേക്ക് മൌനസഞ്ചാരം നടത്തുന്ന വാചാലതയുടെ ഗാനങ്ങള്‍ ,എഴുസ്വരങ്ങളെയും

തഴുകിയുനര്തുന്ന ഗാനങ്ങള്‍ ,മനസിന്റെ മണിചിപ്പിയിലെ പനിനീര്‍തുള്ളി പോലുള്ള ഗാനങ്ങള്‍ ,കളഭവും

മനസ്സും ഭഗവാനു സമര്‍പിച്ച നിര്‍മലമായ സ്നേഹത്തിന്റെ സംഗീതം...ഒടുവില്‍ ...ദേവ സന്ദ്യ ഗോപുരത്തിലെ

ചാരു ചന്ദന മേടയില്‍ സൌമ്യനായ ഗായകന്റെ സുന്ദര ഗാനവും ......


നാദം ബ്രഹ്മമാണ് ...

അവിടുത്തെ മുന്നില്‍ പണ്ഡിതനും പാമരനും ഇല്ല ...

ബ്രാഹ്മണനും ചണ്ഡാലനുമില്ല ...

വേഷവും ഭാഷയുമില്ല ...

തൂണിലും തുരുമ്പിലും ഹൃദയങ്ങളുടെ പൊന്‍ വീണകളിലും

മന്ദ്രസാന്ദ്രമായി നിറയുന്ന അനന്ത സംഗീതം ....


2011, ജനുവരി 23, ഞായറാഴ്‌ച

മനസ്സില്‍ നിന്നും മനസ്സിലേക്കൊരു...


RaveendranBichu ThirumalaKJ Yesudas
                കടിഞ്ഞൂല്‍ കല്യാണം
സംഗീതം :രവീന്ദ്രന്‍
രചന :ബിച്ചു തിരുമല 
ആലാപനം :യേശുദാസ് 


മനസ്സില്‍ നിന്നും മനസ്സിലേക്കൊരു 
മൗനസഞ്ചാരം...
കനവില്‍ നിന്നും കനവിലൂടൊരു 
മടക്കസഞ്ചാരം...

(മനസ്സില്‍)

ഋതുഭേദമാറും തുടര്‍ന്നു വന്നാലേ 
വസന്തം പോലും സുഗന്ധമേകൂ
വികാരങ്ങളാറും മാറി വന്നെങ്കിലേ 
വിനോദങ്ങളെല്ലാം മധുരങ്ങളാകൂ 
വികൃതിയില്ലെങ്കില്‍ പ്രകൃതിയുണ്ടോ 
പ്രകൃതിയില്ലെങ്കില്‍ സുകൃതിയുണ്ടോ 

(മനസ്സില്‍)

ഇണക്കങ്ങളോരോ പിണക്കങ്ങളേയും 
മറന്നാല്‍ ബന്ധം പവിത്രമാകും
ഇടക്കാല വാഴ്വിന്‍ ജ്യാമിതിക്കുള്ളില്‍ നാം 
ജലപ്പോളയേക്കാള്‍ ക്ഷണഭംഗുരങ്ങള്‍
പ്രപഞ്ചമില്ലെങ്കില്‍ പ്രതീക്ഷയുണ്ടോ 
വികാരമില്ലെങ്കില്‍ വിവാദമുണ്ടോ

(മനസ്സില്‍)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ