പേജുകള്‍‌

മലയാളികള്‍ക് സംഗീതത്തിന്റെ ഒരു വസന്തം സമ്മാനിച്ച്‌ കാലത്തിന്റെ യവനികക്കുള്ളില്‍ മറഞ്ഞുപോയ

സംഗീതത്തിന്റെ ഗന്ധര്‍വന്‍ ശ്രീ രവീന്ദ്രന്‍ മാസ്റ്ററുടെ സ്മരണക്കു മുന്‍പില്‍ അദ്ദേഹത്തിന്റെ തെരെഞ്ഞെടുത്ത

ചില ഗാനങ്ങള്‍ ഇവിടെ സമര്‍പിക്കുന്നു.തേനും വയമ്പും പോലെ മധുരമുള്ള ഗാനങ്ങള്‍,ഹരിമുരളിരവം പോലെ

സുന്ദരമായ ഗാനങ്ങള്‍ ,ഇരു ഹൃദയങ്ങളില്‍ ഒന്നായി വീശുന്ന കാറ്റിന്റെ കുളിര്‍മയുള്ള പ്രണയ ഗാനങ്ങള്‍ ,മനസ്സില്‍ നിന്നും മനസ്സിലേക്ക് മൌനസഞ്ചാരം നടത്തുന്ന വാചാലതയുടെ ഗാനങ്ങള്‍ ,എഴുസ്വരങ്ങളെയും

തഴുകിയുനര്തുന്ന ഗാനങ്ങള്‍ ,മനസിന്റെ മണിചിപ്പിയിലെ പനിനീര്‍തുള്ളി പോലുള്ള ഗാനങ്ങള്‍ ,കളഭവും

മനസ്സും ഭഗവാനു സമര്‍പിച്ച നിര്‍മലമായ സ്നേഹത്തിന്റെ സംഗീതം...ഒടുവില്‍ ...ദേവ സന്ദ്യ ഗോപുരത്തിലെ

ചാരു ചന്ദന മേടയില്‍ സൌമ്യനായ ഗായകന്റെ സുന്ദര ഗാനവും ......


നാദം ബ്രഹ്മമാണ് ...

അവിടുത്തെ മുന്നില്‍ പണ്ഡിതനും പാമരനും ഇല്ല ...

ബ്രാഹ്മണനും ചണ്ഡാലനുമില്ല ...

വേഷവും ഭാഷയുമില്ല ...

തൂണിലും തുരുമ്പിലും ഹൃദയങ്ങളുടെ പൊന്‍ വീണകളിലും

മന്ദ്രസാന്ദ്രമായി നിറയുന്ന അനന്ത സംഗീതം ....


2011, ജനുവരി 24, തിങ്കളാഴ്‌ച

സൌപര്‍ണ്ണികാമൃത വീചികള്‍ പാടും...


RaveendranK JayakumarKJ Yesudas
                 കിഴക്കുണരും പക്ഷി 
സംഗീതം :രവീന്ദ്രന്‍ 
രചന :ജയകുമാര്‍ 
ആലാപനം :യേശുദാസ് 


സൌപര്‍ണ്ണികാമൃത വീചികള്‍ പാടും നിന്റെ സഹസ്രനാമങ്ങള്‍

ജഗദംബികേ മൂകാംബികേ
സൌപര്‍ണ്ണികാമൃത വീചികള്‍ പാടും നിന്റെ സഹസ്രനാമങ്ങള്‍
പ്രാര്‍ത്ഥനാതീര്‍ത്ഥമാടും എന്‍മനം തേടും
നിന്റെ പാദാരവിന്ദങ്ങളമ്മേ
ജഗദംബികേ മൂകാംബികേ
കരിമഷിപടരുമീ കല്‍വിളക്കില്‍
കനകാംഗുരമായ് വിരിയേണേം നീ അന്തര്‍നാളമായ് തെളിയേണം

ആകാശമിരുളുന്നൊരപരാഹ്നമായി ആരണ്യകങ്ങളില്‍ കാലിടറി (2)
കൈവല്യദായികേ സര്‍വ്വാര്‍ത്ഥസാധികേ
അമ്മേ ..... സുരവന്ദിതേ

സൌപര്‍ണ്ണികാമൃത വീചികള്‍ പാടും നിന്റെ സഹസ്രനാമങ്ങള്‍
പ്രാര്‍ത്ഥനാതീര്‍ത്ഥമാടും എന്‍മനം തേടും
നിന്റെ പാദാരവിന്ദങ്ങളമ്മേ
ജഗദംബികേ മൂകാംബികേ

സ്വരദളം പൊഴിയുമീ മണ്‍വീണയില്‍
താരസ്വരമായ് ഉണരേണം
നീ താരാപഥങ്ങളില്‍ നിറയേണം

ഗാനങ്ങള്‍ ചിറകറ്റ ശലഭങ്ങളായി ഗഗനം മഹാമൌന ഗേഹമായി (2)
നാദസ്വരൂപിണീ കാവ്യവിനോദിനീ
ദേവീ ...... ഭുവനേശ്വരീ

സൌപര്‍ണ്ണികാമൃത വീചികള്‍ പാടും നിന്റെ സഹസ്രനാമങ്ങള്‍
പ്രാര്‍ത്ഥനാതീര്‍ത്ഥമാടും എന്‍മനം തേടും
നിന്റെ പാദാരവിന്ദങ്ങളമ്മേ
ജഗദംബികേ മൂകാംബികേ
ജഗദംബികേ മൂകാംബികേ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ