പേജുകള്‍‌

മലയാളികള്‍ക് സംഗീതത്തിന്റെ ഒരു വസന്തം സമ്മാനിച്ച്‌ കാലത്തിന്റെ യവനികക്കുള്ളില്‍ മറഞ്ഞുപോയ

സംഗീതത്തിന്റെ ഗന്ധര്‍വന്‍ ശ്രീ രവീന്ദ്രന്‍ മാസ്റ്ററുടെ സ്മരണക്കു മുന്‍പില്‍ അദ്ദേഹത്തിന്റെ തെരെഞ്ഞെടുത്ത

ചില ഗാനങ്ങള്‍ ഇവിടെ സമര്‍പിക്കുന്നു.തേനും വയമ്പും പോലെ മധുരമുള്ള ഗാനങ്ങള്‍,ഹരിമുരളിരവം പോലെ

സുന്ദരമായ ഗാനങ്ങള്‍ ,ഇരു ഹൃദയങ്ങളില്‍ ഒന്നായി വീശുന്ന കാറ്റിന്റെ കുളിര്‍മയുള്ള പ്രണയ ഗാനങ്ങള്‍ ,മനസ്സില്‍ നിന്നും മനസ്സിലേക്ക് മൌനസഞ്ചാരം നടത്തുന്ന വാചാലതയുടെ ഗാനങ്ങള്‍ ,എഴുസ്വരങ്ങളെയും

തഴുകിയുനര്തുന്ന ഗാനങ്ങള്‍ ,മനസിന്റെ മണിചിപ്പിയിലെ പനിനീര്‍തുള്ളി പോലുള്ള ഗാനങ്ങള്‍ ,കളഭവും

മനസ്സും ഭഗവാനു സമര്‍പിച്ച നിര്‍മലമായ സ്നേഹത്തിന്റെ സംഗീതം...ഒടുവില്‍ ...ദേവ സന്ദ്യ ഗോപുരത്തിലെ

ചാരു ചന്ദന മേടയില്‍ സൌമ്യനായ ഗായകന്റെ സുന്ദര ഗാനവും ......


നാദം ബ്രഹ്മമാണ് ...

അവിടുത്തെ മുന്നില്‍ പണ്ഡിതനും പാമരനും ഇല്ല ...

ബ്രാഹ്മണനും ചണ്ഡാലനുമില്ല ...

വേഷവും ഭാഷയുമില്ല ...

തൂണിലും തുരുമ്പിലും ഹൃദയങ്ങളുടെ പൊന്‍ വീണകളിലും

മന്ദ്രസാന്ദ്രമായി നിറയുന്ന അനന്ത സംഗീതം ....


2011, ജനുവരി 26, ബുധനാഴ്‌ച

നാഥാ നിന്‍ ഗന്ധര്‍വ മണ്ഡപം തന്നില്‍...


RaveendranKaithapramKJ Yesudas
                   എഴുത്തച്ചന്‍ 
സംഗീതം :രവീന്ദ്രന്‍ 
രചന :കൈതപ്രം 
ആലാപനം :യേശുദാസ് 


നാഥാ നിന്‍ ഗന്ധര്‍വ മണ്ഡപം തന്നില്‍ ഞാന്‍..
ഭഗ്നപദങ്ങളായി നൃത്തമാടാം..
മിഴിനീരില്‍ ഒഴുകുമീ സ്നേഹമനോരഥ-
വേഗത്തില്‍ നിന്‍ മുന്നില്‍ ആടാം..
(നാഥാ നിന്‍..)

സര്‍വ്വാഭരണവിഭൂഷിതയാമെന്‍ 
ചൂഡാരത്നമെടുക്കൂ..
(സര്‍വ്വാഭരണ..)
നിന്‍ വിരിമാറിലെ വനമാലയിലെ 
വിശോകമലരിനെ എതിരേല്‍ക്കൂ..
നിത്യതപസ്വിനിയാമെന്‍ 
മംഗളനാദം കേള്‍ക്കാനുണരൂ..
വസന്തം വിതുമ്പും ചിലമ്പില്‍..
തിരയിളകിയിരമ്പും ലയത്തില്‍ ലയിക്കൂ..
(നാഥാ നിന്‍..)

വ്രീളാലോല തരംഗിണിപോലും 
ശോകാകുലമല്ലോ..
(വ്രീളാലോല..)
ഉന്മാദിനിയാം നിന്നെ തേടുമെന്‍.. 
ജീവാത്മാവിനെ എതിരേല്‍ക്കൂ..
എന്റെ തമോമയ ജീവിതസന്ധ്യാ-
ദീപാരാധനയായി..
നിനക്കായ് ജ്വലിയ്‌ക്കും വിളക്കിന്‍ 
മിഴിമുനകളുലഞ്ഞൂ.. ഹൃദന്തം തുളുമ്പീ..
(നാഥാ നിന്‍..)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ