പേജുകള്‍‌

മലയാളികള്‍ക് സംഗീതത്തിന്റെ ഒരു വസന്തം സമ്മാനിച്ച്‌ കാലത്തിന്റെ യവനികക്കുള്ളില്‍ മറഞ്ഞുപോയ

സംഗീതത്തിന്റെ ഗന്ധര്‍വന്‍ ശ്രീ രവീന്ദ്രന്‍ മാസ്റ്ററുടെ സ്മരണക്കു മുന്‍പില്‍ അദ്ദേഹത്തിന്റെ തെരെഞ്ഞെടുത്ത

ചില ഗാനങ്ങള്‍ ഇവിടെ സമര്‍പിക്കുന്നു.തേനും വയമ്പും പോലെ മധുരമുള്ള ഗാനങ്ങള്‍,ഹരിമുരളിരവം പോലെ

സുന്ദരമായ ഗാനങ്ങള്‍ ,ഇരു ഹൃദയങ്ങളില്‍ ഒന്നായി വീശുന്ന കാറ്റിന്റെ കുളിര്‍മയുള്ള പ്രണയ ഗാനങ്ങള്‍ ,മനസ്സില്‍ നിന്നും മനസ്സിലേക്ക് മൌനസഞ്ചാരം നടത്തുന്ന വാചാലതയുടെ ഗാനങ്ങള്‍ ,എഴുസ്വരങ്ങളെയും

തഴുകിയുനര്തുന്ന ഗാനങ്ങള്‍ ,മനസിന്റെ മണിചിപ്പിയിലെ പനിനീര്‍തുള്ളി പോലുള്ള ഗാനങ്ങള്‍ ,കളഭവും

മനസ്സും ഭഗവാനു സമര്‍പിച്ച നിര്‍മലമായ സ്നേഹത്തിന്റെ സംഗീതം...ഒടുവില്‍ ...ദേവ സന്ദ്യ ഗോപുരത്തിലെ

ചാരു ചന്ദന മേടയില്‍ സൌമ്യനായ ഗായകന്റെ സുന്ദര ഗാനവും ......


നാദം ബ്രഹ്മമാണ് ...

അവിടുത്തെ മുന്നില്‍ പണ്ഡിതനും പാമരനും ഇല്ല ...

ബ്രാഹ്മണനും ചണ്ഡാലനുമില്ല ...

വേഷവും ഭാഷയുമില്ല ...

തൂണിലും തുരുമ്പിലും ഹൃദയങ്ങളുടെ പൊന്‍ വീണകളിലും

മന്ദ്രസാന്ദ്രമായി നിറയുന്ന അനന്ത സംഗീതം ....


2011, ജനുവരി 26, ബുധനാഴ്‌ച

ആറാട്ടു കടവിങ്കല്‍ അരക്കൊപ്പം...


RaveendranP BhaskaranKJ Yesudas
             വെങ്കലം 
സംഗീതം :രവീന്ദ്രന്‍ 
രചന :ഭാസ്കരന്‍ 
ആലാപനം :യേശുദാസ് 


ആറാട്ടു കടവിങ്കല്‍ അരക്കൊപ്പം വെള്ളത്തില്‍
പേരാറ്റില്‍ പുലര്‍മങ്ക നീരാട്ടിനിറങ്ങി (ആറാട്ടു..)
ചെമ്പൊന്നിന്‍ ചെപ്പുകുടം കടവത്തു കമഴ്തി (2)
തമ്പുരാട്ടി കുളിര്‍ നീരില്‍ മുങ്ങാം കുഴിയിട്ടല്ലോ ? 

ആറാട്ടു കടവിങ്കല്‍ അരക്കൊപ്പം വെള്ളത്തില്‍
പേരാറ്റില്‍ പുലര്‍മങ്ക നീരാട്ടിനിറങ്ങി

കളിമണ്ണു മെനഞ്ഞെടുത്തു കത്തുന്ന കനലിങ്കല്‍
പുത്തനാം അഴകിന്റെ ശില്‍പങ്ങള്‍ ഒരുക്കുന്നു (കളിമണ്ണ്‍..)
കണ്ണീരും, സ്വപ്നങ്ങളും, ആശതന്‍ മൂശയില്‍
മണ്ണിന്‍ കലാകാരന്‍ പൊന്നിന്‍ തിടമ്പാക്കുന്നു

ആറാട്ടു കടവിങ്കല്‍ അരക്കൊപ്പം വെള്ളത്തില്‍
പേരാറ്റില്‍ പുലര്‍മങ്ക നീരാട്ടിനിറങ്ങി

കൈവിരലിന്‍ തുമ്പുകളില്‍ കല്‍പനതന്‍ രൂപങ്ങള്‍
അല്‍ഭുത മൂര്‍ത്തികളായ്‌ അവതരിച്ചിറങ്ങുന്നു
ഭാവനതന്‍ താഴ്‌വരയില്‍, ജീവിതം, ശാന്തിയുടെ
പാലലച്ചോലയായ്‌ പാരില്‍ ഒഴുകുന്നു

ആറാട്ടു കടവിങ്കല്‍ അരക്കൊപ്പം വെള്ളത്തില്‍
പേരാറ്റില്‍ പുലര്‍മങ്ക നീരാട്ടിനിറങ്ങി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ