പേജുകള്‍‌

മലയാളികള്‍ക് സംഗീതത്തിന്റെ ഒരു വസന്തം സമ്മാനിച്ച്‌ കാലത്തിന്റെ യവനികക്കുള്ളില്‍ മറഞ്ഞുപോയ

സംഗീതത്തിന്റെ ഗന്ധര്‍വന്‍ ശ്രീ രവീന്ദ്രന്‍ മാസ്റ്ററുടെ സ്മരണക്കു മുന്‍പില്‍ അദ്ദേഹത്തിന്റെ തെരെഞ്ഞെടുത്ത

ചില ഗാനങ്ങള്‍ ഇവിടെ സമര്‍പിക്കുന്നു.തേനും വയമ്പും പോലെ മധുരമുള്ള ഗാനങ്ങള്‍,ഹരിമുരളിരവം പോലെ

സുന്ദരമായ ഗാനങ്ങള്‍ ,ഇരു ഹൃദയങ്ങളില്‍ ഒന്നായി വീശുന്ന കാറ്റിന്റെ കുളിര്‍മയുള്ള പ്രണയ ഗാനങ്ങള്‍ ,മനസ്സില്‍ നിന്നും മനസ്സിലേക്ക് മൌനസഞ്ചാരം നടത്തുന്ന വാചാലതയുടെ ഗാനങ്ങള്‍ ,എഴുസ്വരങ്ങളെയും

തഴുകിയുനര്തുന്ന ഗാനങ്ങള്‍ ,മനസിന്റെ മണിചിപ്പിയിലെ പനിനീര്‍തുള്ളി പോലുള്ള ഗാനങ്ങള്‍ ,കളഭവും

മനസ്സും ഭഗവാനു സമര്‍പിച്ച നിര്‍മലമായ സ്നേഹത്തിന്റെ സംഗീതം...ഒടുവില്‍ ...ദേവ സന്ദ്യ ഗോപുരത്തിലെ

ചാരു ചന്ദന മേടയില്‍ സൌമ്യനായ ഗായകന്റെ സുന്ദര ഗാനവും ......


നാദം ബ്രഹ്മമാണ് ...

അവിടുത്തെ മുന്നില്‍ പണ്ഡിതനും പാമരനും ഇല്ല ...

ബ്രാഹ്മണനും ചണ്ഡാലനുമില്ല ...

വേഷവും ഭാഷയുമില്ല ...

തൂണിലും തുരുമ്പിലും ഹൃദയങ്ങളുടെ പൊന്‍ വീണകളിലും

മന്ദ്രസാന്ദ്രമായി നിറയുന്ന അനന്ത സംഗീതം ....


2011, ജനുവരി 27, വ്യാഴാഴ്‌ച

മാനേ...മലരമ്പന്‍ വളര്‍ത്തുന്ന കന്നി മാനേ ..


RaveendranKaithapramKJ Yesudas
      അയാള്‍ കഥ എഴുതുകയാണ് 
സംഗീതം :രവീന്ദ്രന്‍ 
രചന :കൈതപ്രം 
ആലാപനം :യേശുദാസ് 


ഗമപനിസഗ രിഗരി രിഗരി ..രിഗരി രിഗരി
സനിനിസ പനിമപ ഗമപനിസഗമ
പമഗരി മപനിസ രിസനിധ സനിപമ നിധപമ ധപമഗ
പമഗരി മഗരിസ സഗമ ഗമപ മപനി പനിസ നിസഗ
സഗമ ഗമപ പ പ പ പ ഗ മ രി സ നി ധ പ മ ഗ രി � 
മാനേ....�.

മലരമ്പന്‍ വളര്‍ത്തുന്ന കന്നി മാനേ ..
മെരുക്കിയാല്‍ മെരുങ്ങാത്ത കസ്തൂരിമാനെ
ഇണക്കിയാല്‍ ഇണങ്ങാത്ത മായപ്പൊന്മാനെ
കുറുമ്പിന്റെ കൊമ്പു കുലുക്കുന്ന ചോലപ്പെണ്‍മാനേ 
തുള്ളിത്തുള്ളി തുളിമ്പുന്ന വമ്പുള്ള മാനേ
ഇല്ലിലം കാട്ടിലെ മുള്ളുള്ള മേട്ടിലെ
ആലിപ്പറമ്പില്‍ നിന്നോടിവന്നെത്തിയ � .മാ...നേ �..

പിടിച്ചുകെട്ടും കരളിലെ തടവറയില്‍
കോപമോടെ മെല്ലെമെല്ലെ മാറിടുന്ന മാന്‍കിടാവേ (പിടിച്ചുകെട്ടും...)
അകത്തമ്മ ചമഞ്ഞാലും പരിഭവം ചൊരിഞ്ഞാലും ..(ആ ആ )(2)
നോക്കിനില്‍ക്കാന്‍ എന്തുരസം ..നിന്നഴക്‌....�
മാ.നേ.... �..

കൊതിച്ചു പോയി..കണ്ടു കണ്ടു കൊതിച്ചു പോയി
വാര്‍തിങ്കള്‍ നെഞ്ചിലേറ്റി മെയ്‌ തലോടും സ്വര്‍ണ്ണമാനേ (കൊതിച്ചു പോയി ...)
കടവത്തു കണ്ടാലോ നീ തണ്ടുലഞ്ഞ ചെന്താമര (2)
തേനുറയും ചെമ്പനിനീര്‍ പൂവഴക് ��. 
മാനേ.. മാനേ..മാനേ..മാ...നേ �..

മലരമ്പന്‍ വളര്‍ത്തുന്ന കന്നി മാനേ ..
മെരുക്കിയാല്‍ മെരുങ്ങാത്ത കസ്തൂരിമാനെ
ഇണക്കിയാല്‍ ഇണങ്ങാത്ത മായപ്പൊന്മാനെ
കുറുമ്പിന്റെ കൊമ്പു കുലുക്കുന്ന ചോലപ്പെണ്‍മാനേ 
തുള്ളിത്തുള്ളി തുളിമ്പുന്ന വമ്പുള്ള മാനേ
ഇല്ലിലം കാട്ടിലെ മുള്ളുള്ള മേട്ടിലെ
ആലിപ്പറമ്പില്‍ നിന്നോടിവന്നെത്തിയ � മാ...നേ �..
മാ...നേ �..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ