പേജുകള്‍‌

മലയാളികള്‍ക് സംഗീതത്തിന്റെ ഒരു വസന്തം സമ്മാനിച്ച്‌ കാലത്തിന്റെ യവനികക്കുള്ളില്‍ മറഞ്ഞുപോയ

സംഗീതത്തിന്റെ ഗന്ധര്‍വന്‍ ശ്രീ രവീന്ദ്രന്‍ മാസ്റ്ററുടെ സ്മരണക്കു മുന്‍പില്‍ അദ്ദേഹത്തിന്റെ തെരെഞ്ഞെടുത്ത

ചില ഗാനങ്ങള്‍ ഇവിടെ സമര്‍പിക്കുന്നു.തേനും വയമ്പും പോലെ മധുരമുള്ള ഗാനങ്ങള്‍,ഹരിമുരളിരവം പോലെ

സുന്ദരമായ ഗാനങ്ങള്‍ ,ഇരു ഹൃദയങ്ങളില്‍ ഒന്നായി വീശുന്ന കാറ്റിന്റെ കുളിര്‍മയുള്ള പ്രണയ ഗാനങ്ങള്‍ ,മനസ്സില്‍ നിന്നും മനസ്സിലേക്ക് മൌനസഞ്ചാരം നടത്തുന്ന വാചാലതയുടെ ഗാനങ്ങള്‍ ,എഴുസ്വരങ്ങളെയും

തഴുകിയുനര്തുന്ന ഗാനങ്ങള്‍ ,മനസിന്റെ മണിചിപ്പിയിലെ പനിനീര്‍തുള്ളി പോലുള്ള ഗാനങ്ങള്‍ ,കളഭവും

മനസ്സും ഭഗവാനു സമര്‍പിച്ച നിര്‍മലമായ സ്നേഹത്തിന്റെ സംഗീതം...ഒടുവില്‍ ...ദേവ സന്ദ്യ ഗോപുരത്തിലെ

ചാരു ചന്ദന മേടയില്‍ സൌമ്യനായ ഗായകന്റെ സുന്ദര ഗാനവും ......


നാദം ബ്രഹ്മമാണ് ...

അവിടുത്തെ മുന്നില്‍ പണ്ഡിതനും പാമരനും ഇല്ല ...

ബ്രാഹ്മണനും ചണ്ഡാലനുമില്ല ...

വേഷവും ഭാഷയുമില്ല ...

തൂണിലും തുരുമ്പിലും ഹൃദയങ്ങളുടെ പൊന്‍ വീണകളിലും

മന്ദ്രസാന്ദ്രമായി നിറയുന്ന അനന്ത സംഗീതം ....


2011, ജനുവരി 27, വ്യാഴാഴ്‌ച

മൂവന്തിത്താഴ്വരയില്‍ വെന്തുരുകും


RaveendranGireesh PuthencheryKJ Yesudas
         കന്മദം 
സംഗീതം :രവീന്ദ്രന്‍ 
രചന :ഗിരീഷ്‌ 
ആലാപനം :യേശുദാസ് 


മൂവന്തിത്താഴ്വരയില്‍ വെന്തുരുകും വിണ്‍സൂര്യന്‍
മുന്നാഴി ചെങ്കനലായി നിന്നുലയില്‍ വീഴുമ്പോള്‍
ഒരു തരി പൊന്‍തരിയായി നിന്‍ ഹൃദയം നീറുന്നു
നില്ലാവലത്തീയാല്‍ നിന്നെ വിലോലമായി തലോടിടാം (൨)
ആരാരിരം....
(മൂവന്തി .......)

ഇരുളുമീ ഏകാന്തരാവില്‍ തിരിയിടും വാര്‍ത്തിങ്കളാക്കാം
മനസ്സിലെ മണ്‍കൂടിനുള്ളില്‍ മയങ്ങുന്ന പൊന്‍വീണയാക്കാം
ഒരു മുളംതണ്ടായ് നിന്‍ ചുണ്ടത്തെ നോവുന്ന പാട്ടിന്‍റെ ഈണങ്ങള്‍ ഞാനേറ്റുവാങ്ങാം
ഒരു കുളിര്‍ത്താരാട്ടായ് നീ വാര്‍ക്കും കണ്ണീരിന്‍ കാണാപ്പൂ മുത്തെല്ലാം എന്നുള്ളില്‍ കോര്‍ക്കാം
(മൂവന്തി .......)

കവിളിലെ കാണാനിലാവില്‍ കനവിന്‍റെ കസ്തൂരി ചാര്‍ത്താം
മിഴിയിലെ ശോകാര്‍ദ്രഭാവം മധുരിയ്ക്കും ശ്രീരാഗമാക്കാം
എരിവെയില്‍ ചായം നിന്‍മാടത്തിന്‍ മുറ്റത്തെ മന്ദാരക്കൊമ്പത്ത് മഞ്ഞായ് ഞാന്‍ മാറാം
കിനാവിന്‍റെ കുന്നിക്കുരുത്തോലപ്പന്തല്‍ മെനഞ്ഞിട്ടു മംഗല്യത്താലിയും ചാര്‍ത്താം
(മൂവന്തി......)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ