പേജുകള്‍‌

മലയാളികള്‍ക് സംഗീതത്തിന്റെ ഒരു വസന്തം സമ്മാനിച്ച്‌ കാലത്തിന്റെ യവനികക്കുള്ളില്‍ മറഞ്ഞുപോയ

സംഗീതത്തിന്റെ ഗന്ധര്‍വന്‍ ശ്രീ രവീന്ദ്രന്‍ മാസ്റ്ററുടെ സ്മരണക്കു മുന്‍പില്‍ അദ്ദേഹത്തിന്റെ തെരെഞ്ഞെടുത്ത

ചില ഗാനങ്ങള്‍ ഇവിടെ സമര്‍പിക്കുന്നു.തേനും വയമ്പും പോലെ മധുരമുള്ള ഗാനങ്ങള്‍,ഹരിമുരളിരവം പോലെ

സുന്ദരമായ ഗാനങ്ങള്‍ ,ഇരു ഹൃദയങ്ങളില്‍ ഒന്നായി വീശുന്ന കാറ്റിന്റെ കുളിര്‍മയുള്ള പ്രണയ ഗാനങ്ങള്‍ ,മനസ്സില്‍ നിന്നും മനസ്സിലേക്ക് മൌനസഞ്ചാരം നടത്തുന്ന വാചാലതയുടെ ഗാനങ്ങള്‍ ,എഴുസ്വരങ്ങളെയും

തഴുകിയുനര്തുന്ന ഗാനങ്ങള്‍ ,മനസിന്റെ മണിചിപ്പിയിലെ പനിനീര്‍തുള്ളി പോലുള്ള ഗാനങ്ങള്‍ ,കളഭവും

മനസ്സും ഭഗവാനു സമര്‍പിച്ച നിര്‍മലമായ സ്നേഹത്തിന്റെ സംഗീതം...ഒടുവില്‍ ...ദേവ സന്ദ്യ ഗോപുരത്തിലെ

ചാരു ചന്ദന മേടയില്‍ സൌമ്യനായ ഗായകന്റെ സുന്ദര ഗാനവും ......


നാദം ബ്രഹ്മമാണ് ...

അവിടുത്തെ മുന്നില്‍ പണ്ഡിതനും പാമരനും ഇല്ല ...

ബ്രാഹ്മണനും ചണ്ഡാലനുമില്ല ...

വേഷവും ഭാഷയുമില്ല ...

തൂണിലും തുരുമ്പിലും ഹൃദയങ്ങളുടെ പൊന്‍ വീണകളിലും

മന്ദ്രസാന്ദ്രമായി നിറയുന്ന അനന്ത സംഗീതം ....


2011, ജനുവരി 23, ഞായറാഴ്‌ച

രാമകഥ ഗാനലയം...


RaveendranKaithapramKJ Yesudas
             ഭരതം
സംഗീതം :രവീന്ദ്രന്‍ 
രചന :കൈതപ്രം 
ആലാപനം :യേശുദാസ് 


രാമകഥ ഗാനലയം 
മംഗളമെന് തംബുരുവില് 
പകരുക സാഗരമേ 
ശ്രുതിലയ സാഗരമേ
സാകേതം പാടുകയായ് ഹേ രാമാ...
കാതരയാം ശാരികയായ്
സാകേതം പാടുകയായ് വീണ്ടും (രാമകഥ)

ആരണ്യ കാണ്ഡം തേടീ 
സീതാ ഹൃദയം തേങ്ങീ (ആരണ്യ)
വാഗ്മീകങ്ങളില് ഏതോ താപസമൌനമുണര്ന്നൂ വീണ്ടും (രാമകഥ)

സാരിസ സസരിസ സസരിസ സാരിസ
രിരിനിനി രിരിനിനി മാധനിസ 
രിഗരി രിരിഗരി രിരിഗരി രിഗരി 
ഗാഗരിരി ഗാഗരിരി സരിഗമ 
പാധപ പപധപ പപധപ പാധപ
സാസധാധ സാസധാധ മധനിസ
സാരിസ സസരിസ സസരിസ സാരിസ 
ഗാഗരിരി ഗാഗരിരി മധനിരി 

ഇന്ദ്രധനുസ്സുകള് നീട്ടീ ദേവകള് 
ആദി നാമ ഗംഗയാടി രഘുപതി
രാമജയം രഘു രാമജയം 
ശ്രീ ഭരതവാക്യ ബിന്ദു ചൂടി 
സോദര പാദുക പൂജയില് ആത്മപദം
പ്രണവം വിടര്ന്നുലഞ്ഞുലഞ്ഞ സരയുവില് 
മന്ത്ര മൃദംഗ തരംഗ സുഖം 
ശര വേഗ തീവ്ര താളമെകി 
മാരുതിയായ് ...................
ഗള ഗന്ധ സൂന ധൂപ ദീപ കലയായ് 
മന്ത്ര തന്ത്ര യന്ത്ര കലിതമുണരൂ 
സാമ ഗാന ലഹരിയോടെ അണയൂ രാമാ...... 
ശ്രീരാമാ..... രാമാ.... രാമാ ......

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ