പേജുകള്‍‌

മലയാളികള്‍ക് സംഗീതത്തിന്റെ ഒരു വസന്തം സമ്മാനിച്ച്‌ കാലത്തിന്റെ യവനികക്കുള്ളില്‍ മറഞ്ഞുപോയ

സംഗീതത്തിന്റെ ഗന്ധര്‍വന്‍ ശ്രീ രവീന്ദ്രന്‍ മാസ്റ്ററുടെ സ്മരണക്കു മുന്‍പില്‍ അദ്ദേഹത്തിന്റെ തെരെഞ്ഞെടുത്ത

ചില ഗാനങ്ങള്‍ ഇവിടെ സമര്‍പിക്കുന്നു.തേനും വയമ്പും പോലെ മധുരമുള്ള ഗാനങ്ങള്‍,ഹരിമുരളിരവം പോലെ

സുന്ദരമായ ഗാനങ്ങള്‍ ,ഇരു ഹൃദയങ്ങളില്‍ ഒന്നായി വീശുന്ന കാറ്റിന്റെ കുളിര്‍മയുള്ള പ്രണയ ഗാനങ്ങള്‍ ,മനസ്സില്‍ നിന്നും മനസ്സിലേക്ക് മൌനസഞ്ചാരം നടത്തുന്ന വാചാലതയുടെ ഗാനങ്ങള്‍ ,എഴുസ്വരങ്ങളെയും

തഴുകിയുനര്തുന്ന ഗാനങ്ങള്‍ ,മനസിന്റെ മണിചിപ്പിയിലെ പനിനീര്‍തുള്ളി പോലുള്ള ഗാനങ്ങള്‍ ,കളഭവും

മനസ്സും ഭഗവാനു സമര്‍പിച്ച നിര്‍മലമായ സ്നേഹത്തിന്റെ സംഗീതം...ഒടുവില്‍ ...ദേവ സന്ദ്യ ഗോപുരത്തിലെ

ചാരു ചന്ദന മേടയില്‍ സൌമ്യനായ ഗായകന്റെ സുന്ദര ഗാനവും ......


നാദം ബ്രഹ്മമാണ് ...

അവിടുത്തെ മുന്നില്‍ പണ്ഡിതനും പാമരനും ഇല്ല ...

ബ്രാഹ്മണനും ചണ്ഡാലനുമില്ല ...

വേഷവും ഭാഷയുമില്ല ...

തൂണിലും തുരുമ്പിലും ഹൃദയങ്ങളുടെ പൊന്‍ വീണകളിലും

മന്ദ്രസാന്ദ്രമായി നിറയുന്ന അനന്ത സംഗീതം ....


2011 ജനുവരി 23, ഞായറാഴ്‌ച

ആരോ പോരുന്നെന്‍ കൂടെ...


RaveendranONV KurupMG SreekumarSujatha
              ലാല്‍സലാം 
സംഗീതം :രവീന്ദ്രന്‍ 
രചന :ഒ എന്‍ വി  കുറുപ് 
ആലാപനം :ശ്രീകുമാര്‍ ,സുജാത 

ആരോ പോരുന്നെന്‍ കൂടെ
പോരാം ഞാനും നിന്‍ കൂടെ
ചക്കയ്ക്കുപ്പുണ്ടോ?...... ചക്കയ്ക്കുപ്പുണ്ടോ
പാടും ചങ്ങാലിപ്പക്ഷി
വിത്തും കൈക്കോട്ടും കൊണ്ടേ എത്താന്‍ വൈകല്ലേ
വയലേലകള്‍ പാടുകയായ് വയര്‍ കാഞ്ഞെരിയുന്നവരേ
പുതുതാമൊരു ലോകമിതാ വരവായി
ആരോ പോരുന്നെന്‍ കൂടെ....


നാമീ മണ്ണുപൊന്നാക്കും നാളേ
നാമീ പൊന്നു കൊയ്യും നമ്മള്‍ക്കായ്
പുതു കൊയ്ത്തിനു പൊന്നരിവാളുകള്‍
രാകിമിനുക്കി പൊരുമോ കൂടെ?
വിള കാത്തു വരമ്പില്‍ ഉറക്കമൊഴിച്ചവരൊക്കെ വരവായല്ലൊ
നെഞ്ചത്തെ പന്തങ്ങള്‍ പൂക്കുന്നുണ്ടേ
തന തന്തിന്നോ താനാരോ താനിന്നാരോ
ചെഞ്ചോരപൂവെങ്ങും പാറുന്നുണ്ടേ
തന്തിന്നോ താനിന്നോ തക തന്തിന്നാരോ
ആരോ പോരുന്നെന്‍ കൂടെ?..........


താലീപീലി താളത്തില്‍ തുള്ളും പോലെ
ആലിക്കൂഞ്ഞാല്‍ ആടണ്ടേ?
നറുതേന്‍ കദളി പുതു കൂമ്പു വിടര്‍ത്തിയ
കാറ്റേ ഇതിലേ പോരൂ
തുടു മാങ്കനി മൂത്ത മണത്തി മദിക്കും കാറ്റേ ഇനിയും പോരൂ
നാളത്തെ പൊന്നോണം മാളോര്‍ക്കെല്ലാം തന തന്തിന്നോ താനാരോ താനിന്നാരോ
താളത്തില്‍ പാടാനോ നീയും വേണം
തന്തിന്നോ താനാരോ താനിന്നാരോ
ആരോ പോരുന്നെന്‍ കൂടെ?........

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ