പേജുകള്‍‌

മലയാളികള്‍ക് സംഗീതത്തിന്റെ ഒരു വസന്തം സമ്മാനിച്ച്‌ കാലത്തിന്റെ യവനികക്കുള്ളില്‍ മറഞ്ഞുപോയ

സംഗീതത്തിന്റെ ഗന്ധര്‍വന്‍ ശ്രീ രവീന്ദ്രന്‍ മാസ്റ്ററുടെ സ്മരണക്കു മുന്‍പില്‍ അദ്ദേഹത്തിന്റെ തെരെഞ്ഞെടുത്ത

ചില ഗാനങ്ങള്‍ ഇവിടെ സമര്‍പിക്കുന്നു.തേനും വയമ്പും പോലെ മധുരമുള്ള ഗാനങ്ങള്‍,ഹരിമുരളിരവം പോലെ

സുന്ദരമായ ഗാനങ്ങള്‍ ,ഇരു ഹൃദയങ്ങളില്‍ ഒന്നായി വീശുന്ന കാറ്റിന്റെ കുളിര്‍മയുള്ള പ്രണയ ഗാനങ്ങള്‍ ,മനസ്സില്‍ നിന്നും മനസ്സിലേക്ക് മൌനസഞ്ചാരം നടത്തുന്ന വാചാലതയുടെ ഗാനങ്ങള്‍ ,എഴുസ്വരങ്ങളെയും

തഴുകിയുനര്തുന്ന ഗാനങ്ങള്‍ ,മനസിന്റെ മണിചിപ്പിയിലെ പനിനീര്‍തുള്ളി പോലുള്ള ഗാനങ്ങള്‍ ,കളഭവും

മനസ്സും ഭഗവാനു സമര്‍പിച്ച നിര്‍മലമായ സ്നേഹത്തിന്റെ സംഗീതം...ഒടുവില്‍ ...ദേവ സന്ദ്യ ഗോപുരത്തിലെ

ചാരു ചന്ദന മേടയില്‍ സൌമ്യനായ ഗായകന്റെ സുന്ദര ഗാനവും ......


നാദം ബ്രഹ്മമാണ് ...

അവിടുത്തെ മുന്നില്‍ പണ്ഡിതനും പാമരനും ഇല്ല ...

ബ്രാഹ്മണനും ചണ്ഡാലനുമില്ല ...

വേഷവും ഭാഷയുമില്ല ...

തൂണിലും തുരുമ്പിലും ഹൃദയങ്ങളുടെ പൊന്‍ വീണകളിലും

മന്ദ്രസാന്ദ്രമായി നിറയുന്ന അനന്ത സംഗീതം ....


2011 ജനുവരി 23, ഞായറാഴ്‌ച

വികാരനൗകയുമായ് തിരമാല...


RaveendranKaithapramKJ Yesudas
                 അമരം 
സംഗീതം :രവീന്ദ്രന്‍ 
രചന :കൈതപ്രം 
ആലാപനം :യേശുദാസ് 


വികാരനൗകയുമായ് തിരമാലകളാടിയുലഞ്ഞു
കണ്ണീരുപ്പു കലര്‍ന്നൊരു മണലില്‍ വേളിപ്പുടവ വിരിഞ്ഞു
രാക്കിളി പൊന്‍മകളേ നിന്‍ പൂവിളി യാത്രാമൊഴിയാണോ
നിന്‍ മൗനം പിന്‍വിളിയാണോ...

വെണ്‍നുര വന്നു തലോടുമ്പോള്‍ തടശിലയലിയുകയായിരുന്നോ
പൂമീന്‍ തേടിയ ചെമ്പിലരയന്‍ ദൂരേ തുഴയെറിമ്പോള്‍
തീരവും പൂക്കളും കാണാക്കരയില്‍ മറയുകയായിരുന്നോ
രാക്കിളി പൊന്‍മകളേ നിന്‍ പൂവിളി യാത്രാമൊഴിയാണോ
നിന്‍ മൗനം പിന്‍വിളിയാണോ...

ഞാനറിയാതെ നിന്‍ പൂമിഴിത്തുമ്പില്‍ കൗതുകമുണരുകയായിരുന്നു
എന്നിളം കൊമ്പില്‍ നീ പാടാതിരുന്നെങ്കില്‍ ജന്മം പാഴ്‌മരമായേനേ
ഇലകളും കനികളും മരതകവര്‍ണ്ണവും വെറുതേ മറഞ്ഞേനേ
രാക്കിളി പൊന്‍മകളേ നിന്‍ പൂവിളി യാത്രാമൊഴിയാണോ
നിന്‍ മൗനം പിന്‍വിളിയാണോ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ