പേജുകള്‍‌

മലയാളികള്‍ക് സംഗീതത്തിന്റെ ഒരു വസന്തം സമ്മാനിച്ച്‌ കാലത്തിന്റെ യവനികക്കുള്ളില്‍ മറഞ്ഞുപോയ

സംഗീതത്തിന്റെ ഗന്ധര്‍വന്‍ ശ്രീ രവീന്ദ്രന്‍ മാസ്റ്ററുടെ സ്മരണക്കു മുന്‍പില്‍ അദ്ദേഹത്തിന്റെ തെരെഞ്ഞെടുത്ത

ചില ഗാനങ്ങള്‍ ഇവിടെ സമര്‍പിക്കുന്നു.തേനും വയമ്പും പോലെ മധുരമുള്ള ഗാനങ്ങള്‍,ഹരിമുരളിരവം പോലെ

സുന്ദരമായ ഗാനങ്ങള്‍ ,ഇരു ഹൃദയങ്ങളില്‍ ഒന്നായി വീശുന്ന കാറ്റിന്റെ കുളിര്‍മയുള്ള പ്രണയ ഗാനങ്ങള്‍ ,മനസ്സില്‍ നിന്നും മനസ്സിലേക്ക് മൌനസഞ്ചാരം നടത്തുന്ന വാചാലതയുടെ ഗാനങ്ങള്‍ ,എഴുസ്വരങ്ങളെയും

തഴുകിയുനര്തുന്ന ഗാനങ്ങള്‍ ,മനസിന്റെ മണിചിപ്പിയിലെ പനിനീര്‍തുള്ളി പോലുള്ള ഗാനങ്ങള്‍ ,കളഭവും

മനസ്സും ഭഗവാനു സമര്‍പിച്ച നിര്‍മലമായ സ്നേഹത്തിന്റെ സംഗീതം...ഒടുവില്‍ ...ദേവ സന്ദ്യ ഗോപുരത്തിലെ

ചാരു ചന്ദന മേടയില്‍ സൌമ്യനായ ഗായകന്റെ സുന്ദര ഗാനവും ......


നാദം ബ്രഹ്മമാണ് ...

അവിടുത്തെ മുന്നില്‍ പണ്ഡിതനും പാമരനും ഇല്ല ...

ബ്രാഹ്മണനും ചണ്ഡാലനുമില്ല ...

വേഷവും ഭാഷയുമില്ല ...

തൂണിലും തുരുമ്പിലും ഹൃദയങ്ങളുടെ പൊന്‍ വീണകളിലും

മന്ദ്രസാന്ദ്രമായി നിറയുന്ന അനന്ത സംഗീതം ....


2011, ജനുവരി 29, ശനിയാഴ്‌ച

ഹരിമുരളീരവം... ഹരിതവൃന്ദാവനം...


RaveendranGireesh PuthencheryKJ Yesudas
         ആറാം തമ്പുരാന്‍ 
സംഗീതം :രവീന്ദ്രന്‍ 
രചന :ഗിരീഷ്‌ 
ആലാപനം :യേശുദാസ് 
   

ആ ..........................................................................
♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫

ഹരിമുരളീരവം ♪ ഹരിതവൃന്ദാവനം ♪ പ്രണയസുധാമയ മോഹനഗാനം (൨)
ഹരിമുരളീരവം ............. (൪)
♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ 

മധുമൊഴി രാധേ നിന്നേ തേടി .................................................
ആ.............................................................................
മധുമൊഴി രാധേ നിന്നേ തേടി അലയുകയാണൊരു മാധവ ജന്മം
അറിയുകയായി അവന്‍ ഈ ഹൃദയം
അരുണ സിന്ദൂരമായ് കുതിരും മൗനം
നിന്‍ സ്വരമണ്ഢപ നടയില്‍ ഉണര്‍ന്നൊരു
പൊന്‍ തിരിയായ് അവന്‍ എരിയുകയല്ലോ
നിന്‍ പ്രിയ നര്‍ത്തന വനിയില്‍ ഉണര്‍ന്നൊരു
മണ്‍തരി ആയ് സ്വയം ഉരുകുകയല്ലോ
സാരീഗ രീഗാമ സാരിഗ രീഗമ ഗാമധ മാപധ
മാപാധ പാധാനി മാപധ പാധനി ധാനിസ നീസരി
മഗരിസനിസരിഗസ (൨) മഗരിസനിസരിഗ
// ഹരിമുരളീ ......................//
♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ 

കള യമുനേ നീ കവിളില്‍ ചാര്‍ത്തും
മാപഗാരീ സനീധ പാധനിരീനീധാപാ....
മാപധനിസരിഗാ മാപധനിസരിഗാ മാഗരിനി സാനിരീ.......സ..
(വായ് ത്താരി ..........)
കള യമുനേ നീ കവിളില്‍ ചാര്‍ത്തും കളഭ നിലാപ്പൂ പൊഴിയുവത് എന്തേ
തളിര്‍ വിരല്‍ മീട്ടും വരവല്ലകിയില്‍ തരളവിഷാദം പടരുവത് എന്തേ
പാടി നടന്നു മറഞ്ഞൊരു വഴികളില്‍ ഈറന്‍ അണിഞ്ഞ കരാഞ്ചലി ആയ് നിന്‍
പാദുക മുദ്രകള്‍ തേടി നടപ്പൂ ഗോപവധൂജന വല്ലഭന്‍ ഇന്നും
സാരീഗ രീഗാമ സാരിഗ രീഗമ ഗാമധ മാപധ
മാപാധ പാധാനി മാപധ പാധനി ധാനിസ നീസരി
മഗരിസനിസരിഗസ (൨) മഗരിസനിസരിഗ
ഹരിമുരളീരവം ♪ ഹരിതവൃന്ദാവനം ♪ പ്രണയസുധാമയ മോഹനഗാനം
ഹരിമുരളീരവം ............. ആ ..
മുരളീ...........രവം.....
ഹരിമുരളീരവം ............. (൩)
രവം.......(൨

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ