പേജുകള്‍‌

മലയാളികള്‍ക് സംഗീതത്തിന്റെ ഒരു വസന്തം സമ്മാനിച്ച്‌ കാലത്തിന്റെ യവനികക്കുള്ളില്‍ മറഞ്ഞുപോയ

സംഗീതത്തിന്റെ ഗന്ധര്‍വന്‍ ശ്രീ രവീന്ദ്രന്‍ മാസ്റ്ററുടെ സ്മരണക്കു മുന്‍പില്‍ അദ്ദേഹത്തിന്റെ തെരെഞ്ഞെടുത്ത

ചില ഗാനങ്ങള്‍ ഇവിടെ സമര്‍പിക്കുന്നു.തേനും വയമ്പും പോലെ മധുരമുള്ള ഗാനങ്ങള്‍,ഹരിമുരളിരവം പോലെ

സുന്ദരമായ ഗാനങ്ങള്‍ ,ഇരു ഹൃദയങ്ങളില്‍ ഒന്നായി വീശുന്ന കാറ്റിന്റെ കുളിര്‍മയുള്ള പ്രണയ ഗാനങ്ങള്‍ ,മനസ്സില്‍ നിന്നും മനസ്സിലേക്ക് മൌനസഞ്ചാരം നടത്തുന്ന വാചാലതയുടെ ഗാനങ്ങള്‍ ,എഴുസ്വരങ്ങളെയും

തഴുകിയുനര്തുന്ന ഗാനങ്ങള്‍ ,മനസിന്റെ മണിചിപ്പിയിലെ പനിനീര്‍തുള്ളി പോലുള്ള ഗാനങ്ങള്‍ ,കളഭവും

മനസ്സും ഭഗവാനു സമര്‍പിച്ച നിര്‍മലമായ സ്നേഹത്തിന്റെ സംഗീതം...ഒടുവില്‍ ...ദേവ സന്ദ്യ ഗോപുരത്തിലെ

ചാരു ചന്ദന മേടയില്‍ സൌമ്യനായ ഗായകന്റെ സുന്ദര ഗാനവും ......

നാദം ബ്രഹ്മമാണ് ...

അവിടുത്തെ മുന്നില്‍ പണ്ഡിതനും പാമരനും ഇല്ല ...

ബ്രാഹ്മണനും ചണ്ഡാലനുമില്ല ...

വേഷവും ഭാഷയുമില്ല ...

തൂണിലും തുരുമ്പിലും ഹൃദയങ്ങളുടെ പൊന്‍ വീണകളിലും

മന്ദ്രസാന്ദ്രമായി നിറയുന്ന അനന്ത സംഗീതം ....

2011, ജനുവരി 29, ശനിയാഴ്‌ച

ഗംഗേ... തുടിയില്‍ ഉണരും തൃപുഢ കേട്ടു...

RaveendranGireesh PuthencheryKJ Yesudas
            വടക്കുംനാഥന്‍ 
സംഗീതം :രവീന്ദ്രന്‍ 
രചന :ഗിരീഷ്‌ 
ആലാപനം :യേശുദാസ് 

ഗംഗേ.........................................................................................
തുടിയില്‍ ഉണരും തൃപുഢ കേട്ടു തുയിലുണര്‍ന്നു പാടി എന്‍റെ നടനമണ്ഢപം തുറന്നു വാ
സൂര്യനാളം ഒരു സ്വരമഴയുടെ തിരിമന്ദ്രതീര്‍ത്ഥം ഒഴുകിയ പുലരിയില്‍
അനുരാഗമാര്‍ന്ന ശിവശൈലശൃംഗമുടി നേടി വന്ന പുരുഷാര്‍ത്ഥസാര ശിവഗംഗേ
തുടിയില്‍ ഉണരും തൃപുഢ കേട്ടു തുയിലുണര്‍ന്നു പാടി എന്‍റെ നടനമണ്ഢപം തുറന്നു വാ
ഗംഗേ.................................................................... ഗംഗേ
♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ 
മാംഗല്യ മണികുങ്കുമം നിനക്കായി മാലേയ സന്ധ്യ ഒരുക്കി (൨)
കാര്‍കൂന്തല്‍ ചുരുളില്‍ അരിയ വരവാര്‍ത്തിങ്കള്‍ തൂളസി തിരുകി 
ഒരു ശ്രീരാഗ ശ്രുതിയില്‍ അലിയ വരു വരമൊഴി പാര്‍വ്വതി നീ
കാര്‍കൂന്തല്‍ ചുരുളില്‍ അരിയ വരവാര്‍ത്തിങ്കള്‍ തൂളസി തിരുകി 
ഒരു ശ്രീരാഗ ശ്രുതിയില്‍ അലിയ വരു വരമൊഴി പാര്‍വ്വതി നീ
പൂനിലാവില്‍ ആടും അരളി മരം പോലെ - ഗംഗേ
തുടിയില്‍ ഉണരും തൃപുഢ കേട്ടു തുയിലുണര്‍ന്നു പാടി എന്‍റെ നടനമണ്ഢപം തുറന്നു വാ
ഗംഗേ........................................................................ ഗംഗേ
♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ 
ഏകാന്ത പദയാത്രയില്‍ മനസ്സിന്‍റെ മണ്‍കൂട് പിന്നില്‍ വെടിഞ്ഞു (൨)
നിന്‍ പാട്ടിന്‍ പ്രണയമഴയില്‍ ഒരു വെണ്‍പ്രാവായ് ചിറകു കുടയും ഇരു 
പൊന്‍ തൂവ്വല്‍ പകലില്‍ എരിയും ഒരു കനലിനു കാവലും ആയി
നിന്‍ പാട്ടിന്‍ പ്രണയമഴയില്‍ ഒരു വെണ്‍പ്രാവായ് ചിറകു കുടയും ഇരു 
പൊന്‍ തൂവ്വല്‍ പകലില്‍ എരിയും ഒരു കനലിനു കാവലും ആയി
ഞാന്‍ തിരഞ്ഞത് എന്തേ ജപലയജലതീര്‍ത്ഥം

സൂര്യനാളം ഒരു സ്വരമഴയുടെ തിരിമന്ദ്രതീര്‍ത്ഥം ഒഴുകിയ പുലരിയില്‍
അനുരാഗമാര്‍ന്ന ശിവശൈലശൃംഗമുടി നേടി വന്ന പുരുഷാര്‍ത്ഥസാര ശിവഗംഗേ
ഗംഗേ.................................................................................................
തുടിയില്‍ ഉണരും തൃപുഢ കേട്ടു തുയിലുണര്‍ന്നു പാടിഎന്‍റെ നടനമണ്ഢപം തുറന്നു വാ
ഗംഗേ............... ഗംഗേ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ