പേജുകള്‍‌

മലയാളികള്‍ക് സംഗീതത്തിന്റെ ഒരു വസന്തം സമ്മാനിച്ച്‌ കാലത്തിന്റെ യവനികക്കുള്ളില്‍ മറഞ്ഞുപോയ

സംഗീതത്തിന്റെ ഗന്ധര്‍വന്‍ ശ്രീ രവീന്ദ്രന്‍ മാസ്റ്ററുടെ സ്മരണക്കു മുന്‍പില്‍ അദ്ദേഹത്തിന്റെ തെരെഞ്ഞെടുത്ത

ചില ഗാനങ്ങള്‍ ഇവിടെ സമര്‍പിക്കുന്നു.തേനും വയമ്പും പോലെ മധുരമുള്ള ഗാനങ്ങള്‍,ഹരിമുരളിരവം പോലെ

സുന്ദരമായ ഗാനങ്ങള്‍ ,ഇരു ഹൃദയങ്ങളില്‍ ഒന്നായി വീശുന്ന കാറ്റിന്റെ കുളിര്‍മയുള്ള പ്രണയ ഗാനങ്ങള്‍ ,മനസ്സില്‍ നിന്നും മനസ്സിലേക്ക് മൌനസഞ്ചാരം നടത്തുന്ന വാചാലതയുടെ ഗാനങ്ങള്‍ ,എഴുസ്വരങ്ങളെയും

തഴുകിയുനര്തുന്ന ഗാനങ്ങള്‍ ,മനസിന്റെ മണിചിപ്പിയിലെ പനിനീര്‍തുള്ളി പോലുള്ള ഗാനങ്ങള്‍ ,കളഭവും

മനസ്സും ഭഗവാനു സമര്‍പിച്ച നിര്‍മലമായ സ്നേഹത്തിന്റെ സംഗീതം...ഒടുവില്‍ ...ദേവ സന്ദ്യ ഗോപുരത്തിലെ

ചാരു ചന്ദന മേടയില്‍ സൌമ്യനായ ഗായകന്റെ സുന്ദര ഗാനവും ......


നാദം ബ്രഹ്മമാണ് ...

അവിടുത്തെ മുന്നില്‍ പണ്ഡിതനും പാമരനും ഇല്ല ...

ബ്രാഹ്മണനും ചണ്ഡാലനുമില്ല ...

വേഷവും ഭാഷയുമില്ല ...

തൂണിലും തുരുമ്പിലും ഹൃദയങ്ങളുടെ പൊന്‍ വീണകളിലും

മന്ദ്രസാന്ദ്രമായി നിറയുന്ന അനന്ത സംഗീതം ....


2011, ജനുവരി 26, ബുധനാഴ്‌ച

ആനന്ദനടനം ആടിനാര്‍...


RaveendranKaithapramKJ Yesudas
       കമലദളം 
സംഗീതം :രവീന്ദ്രന്‍ 
രചന :കൈതപ്രം 
ആലാപനം :യേശുദാസ് 


ആനന്ദനടനം ആടിനാര്‍ -- 2
ആ-ന-ന്ദ-നടനം ആടിനാര്‍ 
കനകസഭയിലാനന്ദനടനം ആടിനാര്‍

ശിലയില്‍ നിന്നുയിരാര്‍ന്നോരഹല്യയാള്‍
രാമഭക്തിലയമാര്‍ന്നോരാനന്ദനടനം ആടിനാള്‍‍
ആ-ന-ന്ദ-നടനം ആടിനാര്‍....

ദ്വാപരയുഗധര്‍മ്മ ഗോവര്‍ദ്ധനം 
നിസ സസസ ഗഗസ ഗഗസ മഗസ നിസധ
സസ-ഗഗ സസ-മമ സസ-ധധ സധ-ധസ
സഗസനി സനിധനി ധമധമ 
ഗമധനിസ ഗമധനിസ ഗമധനി
ദ്വാപരയുഗധര്‍മ്മ ഗോവര്‍ദ്ധനം 
കണ്ണന്റെ തൃക്കൈയ്യിലുണരുമ്പോള്‍
ആനന്ദനടനം ആടിനാര്‍....
ഗോകുലം ആ-ന-ന്ദ-നടനം ആടിനാര്‍...

രാസകേളീ നികുഞ്ജങ്ങളില്‍ 
ലയരാസകേളീ... 
പ്രേമലോലയായ്‍ രാധിക...
ആനന്ദനടനം ആടിനാള്‍
ആ-ന-ന്ദ-നടനം ആടിനാര്‍

ഇന്നലെ കണ്ടോരു സ്വപ്നം ഫലിച്ചേ ഓ...
ജീരകച്ചെമ്പാവുപാടം വെളഞ്ഞേ ഓ...
കൊയ്‌തെടുത്തോ കിളി... കതിരെടുത്തോ കിളി..
കലവറക്കൂട്ടു നിറച്ചേടുത്തോ ഓ...ഓ... 
പധപ - ഗമ പധപ - ഗമ പസനിസ ധനിപ (2)
ഗമഗമഗമ സരിഗമപധ സരിഗമപധ സരിഗമപധ

കലവറക്കൂട്ടു നിറച്ചേടുത്തോ ഓ... 
ആ കിളിപ്പാട്ടിന്റെ ചേറണിഞ്ഞുണരുന്നൊ-
രാ-ന-ന്ദ-നടനം ആടിനാര്‍...
കതിരാ-ന-ന്ദ-നടനം ആടിനാര്‍...
കനകസഭയില്‍... 
ആ-ന-ന്ദ-നടനം ആടിനാര്‍... 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ